സ്കൂട്ടറും പണവും കവര്‍ന്ന കേസിൽ പ്രതി അറസ്റ്റില്‍
text_fieldsവിനേഷ്
കാസര്‍കോട്: നിര്‍ത്തിയിട്ട സ്കൂട്ടറും അതിനകത്തുണ്ടായിരുന്ന 50,000 രൂപയും കവർന്ന കേസിൽ പ്രതി ഇരിട്ടി വികാസ് നഗര്‍ മാവിലാഹൗസിലെ കെ.കെ. വിനേഷിനെ (22) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
മീപ്പുഗിരിയിലെ ബി. രാജേഷിെൻറ സ്കൂട്ടറും പണവുമാണ് മോഷണം പോയത്. ഈ മാസം ഏഴിന് കുഡ്ലുവിലെ ആലിയ ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രാജേഷിെൻറ സ്കൂട്ടറും അതിലുണ്ടായിരുന്ന അരലക്ഷം രൂപയും മോഷണം പോകുകയായിരുന്നു.
രാജേഷിെൻറ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ട് ദിവസത്തിന് ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ നുള്ളിപ്പാടിയിൽ െവച്ചാണ് പ്രതി വിനേഷിനെ എസ്.ഐമാരായ വിഷ്ണുപ്രസാദ്, അന്‍സാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.