തമിഴ്നാട് സ്വദേശിനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍
text_fieldsഅയ്യനാര്
മരട്: തമിഴ്നാട് സ്വദേശിനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മധുര സ്വദേശി അയ്യനാറിനെയാണ് (31) തിരുവനന്തപുരത്തുനിന്ന് മരട് പൊലീസ് പിടികൂടിയത്.
വര്‍ഷങ്ങളായി മരടില്‍ താമസിച്ച് ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് അഞ്ച് പവനും 21,000 രൂപയും മോഷ്ടിച്ചത്. നവംബര്‍ ഒമ്പതിനായിരുന്നു സംഭവം. ഇവരെ പരിചയമുണ്ടായിരുന്ന പ്രതി വീട്ടുകാര്‍ പുറത്തുപോയിരുന്ന സമയത്ത് വീട്ടിലെത്തുകയും വീട് തുറന്ന് അകത്തുകയറി മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു.
തിരുവനന്തപുരത്ത് ബേക്കറിയില്‍ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടികൂടിയത്. പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. എസ്.ഐ ഹരികുമാര്‍.ജി, എ.എസ്.ഐ സജീവ് കുമാര്‍, സി.പി.ഒമാരായ അരുണ്‍രാജ്, വിനോദ് വാസുദേവന്‍, പ്രശാന്ത് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

