റബര്‍ കടയില്‍നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsഷാമോൻ
തൊടുപുഴ: റബര്‍ കടയില്‍നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോന് നസീറാണ് (33) പിടിയിലായത്. കൂട്ടുപ്രതികളായ ലിബിന്, ഷിന്റോ എന്നിവര്‍ മറ്റൊരു മോഷണക്കേസില്‍ റിമാന്‍ഡിലാണ്.
വെട്ടിമറ്റം എണ്ണപ്പന ത്തോട്ടത്തിന് സമീപത്തെ കെ.സി ട്രേഡേഴ്സിൽനിന്ന് കഴിഞ്ഞ് 24ന് അര്‍ധരാത്രിയാണ് പ്രതികള്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച് കടത്തിയത്. പിന്‍വാതിലുകള്‍ തകര്‍ത്താണ് അകത്ത് കയറിയത്. റബര്‍ഷീറ്റിന് പുറമെ അലമാരയില്‍ സൂക്ഷിച്ച 8000 രൂപയും അപഹരിച്ചു. മോഷണത്തിനുശേഷം ഷീറ്റ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടുമ്പന്നൂര്‍, വാഴക്കുളം ഭാഗത്ത് പ്രതികള്‍ വില്പന നടത്തിയ 500 കിലോയോളം റബര്‍ ഷീറ്റും പൊലീസ് കണ്ടെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍, എ.എസ്.ഐ ഷംസുദ്ദീന്, ഉണ്ണി, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

