പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഅമൽ
പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവനെയാണ് (22) പോത്താനിക്കാട് പൊലീസ് അറസറ്റ് ചെയ്തത്. പെൺകുട്ടി ആശുപത്രിയിലെത്തി പ്രസവിച്ച കാര്യം ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എൻ.പി. ശശി, എം.പി. എൽദോസ്, പി.എ. കുര്യാക്കോസ്, എസ്.സി.പി.ഒ ഗിരീഷ് കുമാർ, സി.പി.ഒ മാരായ ജീസൺ വർഗീസ്, റോബിൻ പി തോമസ്, എൻ.യു. ധയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.