Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരോളിൽ കഴിഞ്ഞ കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
robin
cancel
camera_alt

റോ​ബി​ൻ ഡേ​വി​ഡ്

മാവേലിക്കര: പരോളിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വെട്ടിയാർ കല്ലിമേൽ വരിക്കോലേത്ത് എബനേസർ വീട്ടിൽ റോബിൻ ഡേവിഡിനെയാണ് (30) ചൊവ്വാഴ്ച വൈകീട്ട് 4.30ന് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപത്തെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്.

2015ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേ കോവിഡ് ആനുകൂല്യത്തിൽ പരോളിലായിരുന്നു. ഇതിനിടയിൽ 2021 ഒക്ടോബർ 13ന് അയൽവാസിയെ മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാവേലിക്കര സി.ഐ സി. ശ്രീജിത്തി‍െൻറ നേതൃത്വത്തിലെ സംഘം ഇയാളും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആയുധങ്ങൾ, മണൽപാസുകൾ, മുദ്രപ്പത്രങ്ങൾ, സീലുകൾ എന്നിവ കണ്ടെടുത്തു. സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് കഞ്ചാവി‍െൻറയും അനധികൃത മണൽകടത്തി‍െൻറയും ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant arrested for possession of cannabis
Next Story