Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ

text_fields
bookmark_border
swayam kumar
cancel
camera_alt

ശ്യാംകു​മാ​ർ


കളമശ്ശേരി: സ്വകാര്യബസ് ജീവനക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതി പിടിയിലായി. മഞ്ഞുമ്മൽ മുല്ലപ്പറമ്പ് മുണ്ടക്കരപ്പിള്ളി വീട്ടിൽ എം.എ. ശ്യാം കുമാറിനെയാണ് (28) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാത്രിയിൽ മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഏലൂർ കിഴക്കുംഭാഗം പുത്തലംകടവ് ഭാഗത്ത് മാടപ്പാട്ട് വീട്ടിൽ സക്കീറിന്‍റെ മകൻ ഷാഫിയെ (24) ശ്യാം വെട്ടിപ്പരിക്കേൽപിച്ചിരുന്നു. സ്വകാര്യബസിലെ കണ്ടക്ടറായ ഷാഫി ഡ്രൈവറായ ജിതിനൊപ്പം പോണേക്കരയിൽ ബസ് കഴുകിയശേഷം മടങ്ങിവരും വഴി ക്ഷേത്രത്തിന് സമീപം കടയിൽ വെള്ളം വാങ്ങി കുടിച്ചുകൊണ്ടിരിക്കെ അതുവഴി ബൈക്കിലെത്തിയ ശ്യാമുമായി ജിതിൻ വാക്കേറ്റം ഉണ്ടായി. ജിതിന്‍റെ പരിചയക്കാരനാണ് ശ്യാം. ജിതിന് അനുകൂലമായി ഷാഫി ഇടപെട്ട് സംസാരിച്ചതിൽ പ്രകോപിതനായ ശ്യാം ബൈക്ക് എടുത്ത് മടങ്ങി.

കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തി കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് തലക്കും കഴുത്തിനും വെട്ടി. രക്ഷപ്പെടാൻ ഓടിയ ഷാഫി റോഡിൽ വീണു. പിന്നാലെയെത്തിയ പ്രതി പിന്നെയും വെട്ടിപ്പരിക്കേൽപിച്ചു. ഏലൂർ മുട്ടാർ ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant arrested for mutilating a youth
Next Story