Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരോ​ഗി​യു​ടെ...

രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ മാനസിക വെല്ലുവിളിയുള്ള യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടി. മം​ഗ​ല​പു​രം ഇ​ട​വി​ളാ​കം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ണ്ണ​നെ​ന്ന സ​ന്ദീ​പി​നെ​യാ​ണ് (25) മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ മാനസിക വെല്ലുവിളിയുള്ള യു​വ​തി ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ക​ട​യി​ൽ​നി​ന്ന്​ സാ​ധ​നം വാ​ങ്ങാ​ൻ പോ​ക​വെ, അ​പ​രി​ചി​ത​നാ​യ പ്ര​തി ത​ന്ത്ര​പ​ര​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടിെൻറ സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്ന​ത്രെ.

യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, പ്രി​യ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്രീ​ജ, അ​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്, ജ്യോ​തി, ഗോ​കു​ൽ, പ്ര​താ​പ​ൻ, വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanmolesting
News Summary - Defendant arrested for molesting mentally ill woman
Next Story