Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനാലുകാരനെ...

പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
cancel

കൊട്ടാരക്കര: വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയിൽ. പുതുവത്സര ആഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന പതിനാലുകാരനെ പീഡിപ്പിച്ച ഓച്ചിറ മഠത്തിൻകാരയിൽമേൽ പടീറ്റേത്തിൽ വീട്ടിൽ ശ്യാം എന്ന ഷിഹാബുദ്ദീനാണ്​ (38) പിടിയിലായത്.

ഒളിവിൽ പോയ പ്രതി സ്ഥലത്തെത്തിയതറിഞ്ഞ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ശ്യാമിനെതിരെ കരുനാഗപ്പള്ളി കായംകുളം,ഓച്ചിറ,നുറനാട് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്​.

ശാസ്താംകോട്ട ഡെപ്യൂട്ടി സുപ്രണ്ട് രാജ് കുമാറിന്​ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്‌.ഐ. ജയേഷ്,എ.എസ്‌.ഐ. ഒ.പി. മധു, സി.പി.ഒ മാരായ പ്രദീപ് കൃഷ്ണൻ, ഹോച്ച്മിൻ.എസ്.ശർമ്മ ,മുഹമദ് റാഷിൻ, റെസൂൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:arrest 
News Summary - Defendant arrested for molesting 14-year-old boy
Next Story