െപാലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsഅക്ഷയ്
നെടുമങ്ങാട്: െപാലീസ് സ്റ്റേഷനിൽ െപാലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡ് ലക്ഷ്മിവിലാസത്തിൽ അക്ഷയ് (23)നെയാണ് നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം ആറോടെ കുളവിക്കോണം എന്ന സ്ഥലത്ത് ബഹളമുണ്ടാക്കി പൊതുജനശല്യം ഉണ്ടാക്കിയതിന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്നിരുന്നു. വിലാസം ചോദിച്ചുകൊണ്ടിരിക്കെ ജി.ഡി ചാർജിലുണ്ടായിരുന്ന എ.എസ്.ഐ സുഭാഷിനെ യാതൊരു പ്രകോപനവും കൂടാതെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച എസ്.ഐെയയും മറ്റ് െപാലീസ് ഉദ്യോഗസ്ഥെരയും ഇയാൾ ദേഹോപദ്രവം ഏൽപിച്ചു. നെടുമങ്ങാട് െപാലീസ് ഇൻ സ്പെക്ടർ സന്തോഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുെടയും നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

