പണവുമായി മുങ്ങിയ കേസ്: 24 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsഅനിക്കുട്ടൻ
കാളികാവ്: ഇരുപത്തിനാല് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ. 1997ൽ പോപ്സൻ കമ്പനിയിൽ അടക്കാൻ ഏൽപിച്ച പണവുമായി മുങ്ങിയ വടക്കേ അഞ്ചിൽ പാണ്ടിശ്ശേരി കോളനി പൊട്ടന്മല അനിക്കുട്ടനെയാണ് (47) പത്തനംതിട്ടയിലെ കുറ്റൂരിൽ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ കാളികാവ് സ്േറ്റഷനിലെ സി.പി.ഒമാരായ കെ.എസ്. ഉജേഷ്, എം. സുമേഷ്, കെ.ആർ. രാരിഷ് എന്നിവരാണ് അസേ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

