പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
text_fieldsസുമേഷ്
കൽപകഞ്ചേരി: പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാടാമ്പുഴ മരുതൻചിറ അമ്പത്തൊടി പാലപ്പറമ്പിൽ സുമേഷ് (31) പിടിയിലായി. വയനാട്ടിലെ മാനന്തവാടി മുരുക്കിൻ തേരി ട്രൈബൽ കോളനിയിൽനിന്ന് വിവാഹം കഴിച്ച് അവിടെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ ഫോൺ കാളുകൾ പരിശോധിച്ചും ടവർ ലൊക്കേഷൻ നോക്കിയും പിടികൂടുകയായിരുന്നു.
താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നിർദേശപ്രകാരം പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ്, കൽപകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസ്, താനൂർ ഡാൻസഫ് അംഗങ്ങളായ അഭിമന്യു, വിപിൻ, സബറുദ്ദീൻ, സലേഷ്, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് ട്രൈബൽ കോളനിയിൽനിന്ന് പ്രതിയെ പിടികൂടിയത്. തിരൂർ പോക്സോ കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.