മൊഴിമാറ്റാൻ വധഭീഷണി; മൂന്നുപേർ അറസ്റ്റിൽ
text_fieldsനിഷാബ്, സനീഷ് കുമാർ, സനോജ്
കടുങ്ങല്ലൂർ: കോടതിയിൽ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുടെ വീട്ടിൽക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ.
കടുങ്ങല്ലൂർ മുപ്പത്തടം ആലിയം വീട്ടിൽ നിഷാബ് (39), തായിക്കാട്ടുകര മഠത്തേഴത്ത് വീട്ടിൽ സനീഷ് കുമാർ (38), ഏലൂക്കര പുളിയപ്പാടം വീട്ടിൽ സനോജ് (35) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
എലൂക്കരയിൽ വാടകക്ക് താമസിക്കുന്ന വണത്തു രാജയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രഞ്ജിത്ത്, ഷമീർ എന്നിവരെ ബിനാനിപുരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിലാണ്. ഇവർക്കെതിരെ നൽകിയ മൊഴിമാറ്റി കേസ് തീർപ്പാക്കിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
നിഷാബ് കവർച്ച കേസിലെ പ്രതിയാണ്. സനോജും, സനീഷ് കുമാറും പൊലീസുദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതികളുമാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

