Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടിപ്പർ ഡ്രൈവർക്കെതിരെ...

ടിപ്പർ ഡ്രൈവർക്കെതിരെ വധഭീഷണി; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ടിപ്പർ ഡ്രൈവർക്കെതിരെ വധഭീഷണി; പ്രതികൾ അറസ്റ്റിൽ
cancel
camera_alt

അ​നൂ​പ്, അ​ജി​ത്ത് ഷാ​ജി, ആ​രോ​മ​ൽ മ​ധു, റി​റ്റൊ​മോ​ൻ റോ​യ് 

പാ​മ്പാ​ടി: ഗു​ണ്ടാ പി​രി​വ്​ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ വധഭീഷണി മുഴക്കി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പാ​മ്പാ​ടി വെ​ള്ളൂ​ർ പൊ​ന്ന​പ്പ​ൻ സി​റ്റി വ​ട്ട​ക്ക​ണ്ട​ത്തി​ൽ അ​നൂ​പ് വി. ​ക​രു​ണാ​ക​ര​ൻ (31), പാ​മ്പാ​ടി വെ​ള്ളൂ​ർ കാ​ട്ടാം​കു​ന്ന് അ​രോ​ളി​ക്ക​ൽ അ​ജി​ത്ത് ഷാ​ജി (20), വെ​ള്ളൂ​ർ ക​ണ്ണം​കു​ളം ആ​രോ​മ​ൽ മ​ധു (20), വെ​ള്ളൂ​ർ കൈ​ത​ത്ത​റ റി​റ്റൊ​മോ​ൻ റോ​യ് (21) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

അ​നൂ​പും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സു​നി​ലി​നെ കാ​ട്ടാം​കു​ന്ന് ഭാ​ഗ​ത്തു വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ടി​പ്പ​ർ ഓ​ടി​ക്ക​ണ​മെ​ങ്കി​ൽ 5000 രൂ​പ ത​ര​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ അ​ടു​ത്ത​ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഴ​ങ്ങാ​തി​രു​ന്ന സു​നി​ലി​നെ ക​മ്പി വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​യ​ൽ​ക്കാ​ർ ഓ​ടി കൂ​ടി​യ​തോ​ടെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​രോ​മ​ൽ മ​ധു, റി​റ്റൊ മോ​ൻ എ​ന്നി​വ​രെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച മ​റ്റൊ​രു കേ​സി​ലും അ​റ​സ്റ്റ് ചെ​യ്തു. പാ​മ്പാ​ടി എ​സ്.​എ​ച്ച്.​ഒ സു​വ​ർ​ണ​കു​മാ​ർ, എ​സ്.​ഐ ലെ​ബി മോ​ൻ, സി.​പി.​ഒ​മാ​രാ​യ ബി​ജേ​ഷ്, പി.​സി. സു​നി​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Threattipper driver
News Summary - Death threat against tipper driver; The accused were arrested
Next Story