തമിഴ്‌നാട്ടുകാരൻ മുനിയപ്പന്‍റെ മരണം: 14 കാരൻ അറസ്റ്റിൽ
text_fieldsമുനിയപ്പൻ
തലശ്ശേരി: എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പൻ എന്ന മുരുകനെ (45) മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ കൊലപാതമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 14 കാരനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച മുനിയപ്പനോടൊപ്പം സഹായിയായി കാണാറുള്ള 14 കാരനാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കോഴിക്കോട് കറപ്ഷൻ ഹോമിലേക്കയച്ചു.
നവംബർ നാലിന് രാവിലെ എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിലാണ് മുനിയപ്പന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 14 കാരൻ അടിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. പഴയ സാധനങ്ങൾ ശേഖരിക്കാൻ സഹായിയായി കൂടെ നിൽക്കുകയായിരുന്നു 14 കാരൻ. മുരുകനിൽനിന്ന് അടിയേറ്റതിന്റെ പകയായിരുന്നു കൊലപാതകമെന്നാണ് സൂചന. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

