പോൾ ജോസഫിെൻറ മരണം: ഇടച്ചിറ സ്വദേശി പിടിയിൽ
text_fieldsശരത്
കാക്കനാട്: അബോധാവസ്ഥയിൽ കണ്ടെത്തിയ തേവക്കൽ സ്വദേശി പോൾ ജോസഫ് മരണപ്പെട്ട സംഭവത്തിൽ ഒരാളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിന് സമീപം ഇടച്ചിറ കളത്തിക്കുഴി വീട്ടിൽ ശരത്താണ് (27) പിടിയിലായത്.
ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഒക്ടോബർ ആറിന് കങ്ങരപ്പടിക്ക് സമീപത്തെ ബാർ ഹോട്ടലിൽ പോൾ ജോസഫിന് മർദനമേറ്റിരുന്നു. ഇവിടുത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറാം തീയതി ബാർ ഹോട്ടലിൽനിന്ന് മദ്യപിച്ച പോള്‍ ജോസഫിനെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവന്നത്.
അടുത്ത ദിവസം ഛർദിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തോടെ കളമശ്ശേരി മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബാറിൽ വെച്ച് മർദനമേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ എടത്തല പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്. സംഭവം നടന്നത് തൃക്കാക്കര സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. മർദനമേറ്റതാണ് മരണകാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

