ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത
text_fieldsഇഹാന്‍
നെയ്യാറ്റിൻകര: ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. പിതാവിനെ പൊലീസ് ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടില്‍ വാടകക്ക് താമസിക്കുന്ന, കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന് ഇഹാന്‍ (അപ്പു) ആണ് വെള്ളിയാഴ്ച മരിച്ചത്.
നെയ്യാറ്റിൻകര പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. പിതാവ് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതും തുടർന്ന് മരിച്ചതും എന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ഷിജില്‍ വാങ്ങിക്കൊണ്ടുവന്ന ബിസ്ക്കറ്റ് കൃഷ്ണപ്രിയയാണ് കുഞ്ഞിനു നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ കുഞ്ഞ് കുഴഞ്ഞു വീണു. വായില്‍ നിന്ന് നുരയും പതയും വന്നു. ചുണ്ടിനും വായ്ക്കും നിറവ്യത്യാസമുണ്ടാവുകയും ചെയ്തു. ഇതോടെ രക്ഷിതാക്കള്‍ ചേര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ മരണ കാരണം അറിയണമെന്നാവശ്യപ്പെട്ട് കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ ആശുപത്രിയെ സമീപിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തമായി പറയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സ്ത്രീധനത്തെചൊല്ലി മര്‍ദനം പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
ഇതു സംബന്ധിച്ച് പോലീസില്‍ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെ കൃഷ്ണപ്രിയയെ പോലീസെത്തി നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തിരുന്നു. ഭര്‍ത്താവ് ഷിജിനെയും വളിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

