Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂളിത്തോട് അമ്മയുടെയും...

മൂളിത്തോട് അമ്മയുടെയും ഗർഭസ്ഥ ശിശുവി‍ന്‍റെയും മരണം കൊലപാതകം; ജ്യൂസിൽ വിഷം കലർത്തി

text_fields
bookmark_border
മൂളിത്തോട് അമ്മയുടെയും ഗർഭസ്ഥ ശിശുവി‍ന്‍റെയും മരണം കൊലപാതകം; ജ്യൂസിൽ വിഷം കലർത്തി
cancel

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ളി​ത്തോ​ട് ഗ​ർ​ഭ​സ്ഥ ശി​ശു​വി‍െൻറ​യും മാ​താ​വി‍െൻറ​യും മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നും​ ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്നും തെ​ളി​ഞ്ഞു. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ പി​തൃ​ത്വം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി റ​ഹീ​മി​ന്‍റേ​തെ​ന്നും വ്യ​ക്ത​മാ​യി.

എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൾ റി​നി​യു​ടെ​യും ഗ​ർ​ഭ​സ്ഥ ശി​ശു​വി‍െൻറ​യും മ​ര​ണ​മാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്. കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് പു​റ​മേ ഭ്രൂ​ണ​ഹ​ത്യ​ക്കു​കൂ​ടി റ​ഹീ​മി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത്, പ്ര​തി മൂ​ളി​ത്തോ​ടു​കാ​ര​നാ​യ പു​തു​പ​റ​മ്പി​ൽ റ​ഹീ​മി​നെ (53) മാന​ന്ത​വാ​ടി പൊ​ലീ​സ് നേ​ര​​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2021 ന​വം​ബ​ർ 18നാ​ണ് ശ​ക്ത​മാ​യ പ​നി​യും ഛർ​ദി​യു​മാ​യി റി​നി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് പി​റ്റേ ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ദ്യം ഗ​ർ​ഭ​സ്ഥ ശി​ശു​വും പി​ന്നാ​ലെ റി​നി​യും മ​ര​ണ​പ്പെ​ട്ടു.

അ​ന്നു​ത​ന്നെ നാ​ട്ടു​കാ​ർ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ചി​രു​ന്നു. വി​വാ​ഹ​മോ​ച​ന കേ​സി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​ന്നി​രു​ന്ന റി​നി അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യു​മാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന കേ​സി‍െൻറ​യും മ​റ്റും കാ​ര്യ​ങ്ങ​ൾ​ക്കാ​യി റി​നി​യു​ടെ കു​ടും​ബ​വു​മാ​യി നി​ര​ന്ത​ര​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ റ​ഹീ​മി‍െൻറ പേ​ര് അ​ന്നു​ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി റി​നി​ക്ക് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പ​ണ​മു​യ​ർ​ത്തു​ക​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​രു​ക​യും ക​ല്ലോ​ടി പ​ള്ളി വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​ന്ന് ന​വ​ജാ​ത ശി​ശു​വി‍െൻറ ഡി.​എ​ൻ.​എ ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmurder
News Summary - Death of mother and unborn child were murder
Next Story