Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ മരണം:...

യുവതിയുടെ മരണം: ഭ​ര്‍ത്താ​വി​​െൻറ​യും ബ​ന്ധു​ക്ക​ളു​ടെ​യും പീഡനം മൂലമെന്ന് പരാതി

text_fields
bookmark_border
yamuna mole
cancel
camera_alt

യ​മു​നാ​ മോ​ൾ

Listen to this Article

ചേ​ര്‍ത്ത​ല: യു​വ​തി​യു​ടെ മ​ര​ണം ഭ​ര്‍ത്താ​വി​ന്റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പീ​ഡ​നം മൂ​ല​മാ​ണെ​ന്ന്​ :പ​രാ​തി.​ത​ണ്ണീ​ര്‍മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 19ാം വാ​ര്‍ഡ് മ​രു​ത്തോ​ര്‍വ​ട്ടം മാ​ര്‍ത്താ​ണ്ടം​ചി​റ സോ​മ​ശേ​ഖ​ര​ന്‍നാ​യ​രു​ടെ മ​ക​ള്‍ യ​മു​നാ​മോ​ളാ​ണ് (27) മേ​യ്​ 29ന് ​പു​ല​ര്‍ച്ച തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. വ​ര്‍ക്ക​ല​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഭ​ര്‍ത്താ​വി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം മൂ​ല​മാ​ണ് യ​മു​നാ​മോ​ള്‍ ആ​ത്മ​ഹ​ത്യ​ചെ​യ്ത​തെ​ന്ന്​ കാ​ട്ടി സ​ഹോ​ദ​ര​ന്‍ എ​സ്.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ വ​ര്‍ക്ക​ല ഡി.​വൈ.​എ​സ്.​പി​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ഡി.​ജി.​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും വ​നി​ത​ക​മീ​ഷ​നും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ടം ചെ​യ്ത ശേ​ഷം ചേ​ര്‍ത്ത​ല മ​രു​ത്തോ​ര്‍വ​ട്ട​ത്തെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്‌​ക​രി​ച്ച​ത്. ബ​ഡ്‌​സ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന യ​മു​നാ​മോ​ള്‍ 2016ലാ​ണ് വ​ര്‍ക്ക​ല സ്വ​ദേ​ശി​യാ​യ ശ​ര​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി പി​ന്നീ​ട് വി​വാ​ഹി​ത​രാ​യ​ത്.

ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​മി​ല്ലാ​തെ​യാ​യി​രു​ന്നു വി​വാ​ഹ​മെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു​വീ​ട്ടു​കാ​രും സ​ഹ​ക​രി​ച്ചു. ഭ​ര്‍തൃ​വീ​ട്ടി​ല്‍ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ​ര്‍ക്ക​ല കോ​ട​തി​യി​ലും ഗാ​ര്‍ഹി​ക പീ​ഡ​ന​ത്തി​ന്​ യ​മു​നാ​മോ​ള്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

Show Full Article
TAGS:crime news Husband abuse 
News Summary - Death of a young woman: Complaint of torture
Next Story