വൈദ്യുതാഘാതമേറ്റ് യുവാവിെൻറ മരണം; അന്വേഷണം ഊർജിതം
text_fieldsപ്രസാദ്
പത്തനംതിട്ട: തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. കൊടുമൺ ഇടത്തിട്ട ഐക്കര മുരുപ്പ് ആതിര ഭവനിൽ ശിവൻകുട്ടിയുടെ മകൻ ആദർശ് (21) മരിച്ച കേസിൽ ഒരാളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
മൃതദേഹം കാണപ്പെട്ട തോടിന് കിഴക്കുവശത്തായി മുസ്ലിയാർ കോളജ് വക ഫാമിന്റെ സൂക്ഷിപ്പുകാരനായ, പത്തനംതിട്ട മുണ്ടുകൊട്ടക്കൽ താഴെ വെട്ടിപ്രം ചുറപ്പുറത്തു പുത്തൻവീട്ടിൽനിന്ന് പന്തളം തെക്കേക്കര പാറക്കര ശ്രീനിലയം വീട്ടിൽ താമസിക്കുന്ന വാസുദേവന്റെ മകൻ കൊക്കോ എന്ന പ്രസാദ് (60) ആണ് പിടിയിലായത്. ഇയാൾ കേസിൽ ഒന്നാംപ്രതിയാണ്. രണ്ടും മൂന്നും പ്രതികളായ അങ്ങാടിക്കൽ തെക്കേക്കര രാജിഭവനിൽ വാസുദേവന്റെ മകൻ വിനിൽരാജ്, കുരിയറ തീർഥം വീട്ടിൽ ശശിധരന്റെ മകൻ ബിജീഷ് എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

