Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്
പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം; പ്ര​തി പി​ടി​യി​ൽ
cancel

തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിളിൽ പോകുന്നതിനിടെ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രി​യ​ര​ഞ്ജ​ൻ പിടിയിൽ. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപൂർവം നടത്തിയ നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ർ(15) എ​ന്ന കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. പു​ളി​ങ്കോ​ട് ക്ഷേ​ത്ര​മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്രി​യ​ര​ഞ്ജ​ൻ ബ​ന്ധു​വാ​യ ആ​ദി​ശേ​ഖ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറിടിച്ച് മരിച്ചത്. വാഹനാപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസെടുത്തതും. പ്രതി സംഭവശേഷം ഒളിവിൽപോയിരുന്നു.

സൈക്കിളില്‍ പോയ ആദിശേഖറിനെ ബോധപൂർവം കാറിടിച്ച് വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നില്‍ തൊട്ട് അകലെയായി ആദിശേഖര്‍ എത്തുന്നത്​ മുതൽ ദൃശ്യങ്ങളുണ്ട്​. തുടര്‍ന്ന് സൈക്കിളിൽ തിരിഞ്ഞ് പോകുമ്പോള്‍ പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകട സമയത്ത് തൊട്ടടുത്തായി ഇതെല്ലാം കണ്ടുകൊണ്ട് ആദിശേഖറിന്‍റെ സുഹൃത്ത്​ നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.

പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖർ. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - death of a student after being hit by a car in Kattakada is a murder
Next Story