കിണറ്റിൽ എറിഞ്ഞത് ബന്ധുവായ 12 വയസ്സുകാരി; കണ്ണൂരിൽ പിഞ്ചു കുഞ്ഞിന്‍റെ മരണം കൊലപാതകം
text_fieldsകണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. മരണം കൊലപാതകമാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസ്സുകാരിയാണെന്നും പൊലീസ്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് കൊല നടത്തിയത്. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രി മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. മാതാപിതാക്കൾ മരിച്ച പെൺകുട്ടി കുഞ്ഞിന്റെ അച്ഛന്റെ സംരക്ഷണയിലായിരുന്നു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
തന്നോടുള്ള സ്നേഹം നഷ്ടപ്പെടുമോയെന്ന് ഭയന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് കുട്ടിയുടെ മൊഴി. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ വലിച്ചെറിഞ്ഞശേഷം കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്.
പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ തിങ്കാളാഴ്ച രാത്രി പത്തു മണിയോടെയാണ് കാണാതാവുന്നത്. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 12 മണിയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില് നിന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കിണറിന് ആൾമറ ഉള്ളതുകൊണ്ടു തന്നെ ബാഹ്യ ഇടപെടലില്ലാതെ ഇത്തരമൊരു കൃത്യം നടക്കില്ലെന്ന പൊലീസ് കണ്ടെത്തി. അതുമല്ല വീട്ടിലേക്ക് പുറത്തുനിന്ന് ഒരാൾ വന്നതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനുമായില്ല. തുടർന്ന് നടത്തിയ അന്വേഷണമാണ് 12 വയസ്സുകാരിയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

