മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം; കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍
text_fieldsമുണ്ടക്കയം: മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദന്‍റെ മകന്‍ അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രി (68) ആണ് മുണ്ടക്കയം പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെ അനുദേവന്‍ മരിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.
സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളുടെ ശല്യംമൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

