ആംബുലൻസ് ഡ്രൈവർമാരുടെ സംഘട്ടനത്തിൽ മരണം; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഷിയാസ്
കൊട്ടാരക്കര: വിജയാസ് ആശ്രുപത്രിക്കു മുന്നിലെ കൊലപാതക ക്കേസിലെ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകൾ ലക്ഷം വീട്ടിൽ ഷിയാസ് (35) ആണ് കൊട്ടാരക്കര പൊലീസിെൻറയും കൊല്ലം റൂറൽ ഡാൻസാഫ് ടീമിെൻറയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ആശ്രുപത്രിക്കു മുന്നിലെ കൊലപാതകത്തിനുശേഷം ഇയാൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. കടമ്പനാട് നിന്നാണ് പിടിയിലായത്.
സാമ്പത്തിക തർക്കവും മുൻവൈരാഗ്യവും കാരണം ഇരു സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിളക്കുടി സ്വദേശി രാഹുൽ (26) ആണ് മരിച്ചത്. കൊലചെയ്യപ്പെട്ട കേസിൽ കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവന്ന ഈ കേസിലെ മറ്റ് പ്രതികൾ നേരത്തേ പൊലീസ് പിടിയിലായിരുന്നു.
കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിെൻറ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.ഐ ദീപു, ഡാൻസാഫ് എസ്.ഐ ബിജു പി കോശി, എസ്.ഐമാരായ അനികുമാർ, അജയകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒ ബിജോ, മഹേഷ് മോഹൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.