Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമീൻ പിടിക്കുന്നതിനിടെ...

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരണം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

text_fields
bookmark_border
മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരണം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
cancel
camera_alt

സ​ന്തോ​ഷ് , സ​ന​ൽ

ഒറ്റപ്പാലം: വേങ്ങശ്ശേരി അകവണ്ടയിലെ തോട്ടിലെ തടയണക്ക് സമീപം മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ. വേങ്ങശ്ശേരി തുരുത്തി കഴായിൽ പാലം വല്ലേംകുന്നത്ത് സന്തോഷ് (33), സനൽ (31) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പാറ പുലാപ്പറ്റശ്ശേരി പൊട്ടച്ചീനിക്കൽ വീട്ടിൽ അനൂപ് (33) മരിച്ച കേസിൽ മനഃപൂർവമായ നരഹത്യക്കാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അത്യാഹിതം. അറസ്റ്റിലായ കൂട്ടുകാരുമൊത്ത് തോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു അനൂപ്. ഇൻവെർട്ടർ ബാറ്ററി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അനൂപ് ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കൾ രണ്ട് പേരും തോടിന്റെ കരയിലും അനൂപ് വെള്ളത്തിലുമായിരുന്നു.

ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ അനൂപിനെ സുഹൃത്തുക്കൾ ഇരുവരും ചേർന്ന് അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്തോഷിനെയും സനലിനെയും കോടതി റിമാൻഡ് ചെയ്തു. മീൻ പിടിക്കാൻ ഉപയോഗിച്ച ബാറ്ററിയും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ട്. ഇവ ശേഖരിക്കുന്നതിനും തെളിവെടുപ്പിനുമായി കോടതി മുഖേന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathfishingDeath Casearrested
News Summary - Death due to shock while fishing: Two friends arrested
Next Story