Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ൽ ച​ത്ത പ​ശു​വി​നെ വി​ൽ​ക്കാ​ൻ ശ്ര​മം; പൊ​ലീ​സ് കേ​സെ​ടു​ത്തു

text_fields
bookmark_border
ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ൽ ച​ത്ത പ​ശു​വി​നെ വി​ൽ​ക്കാ​ൻ ശ്ര​മം; പൊ​ലീ​സ് കേ​സെ​ടു​ത്തു
cancel

കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ന്റെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ ച​ത്ത പ​ശു​വി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ശു​വി​നെ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച കെ.​എ​ൽ 29 ആ​ർ 5562 ന​മ്പ​ർ വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റെ പ്ര​തി​യാ​ക്കി​യാ​ണ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ചീ​ഞ്ഞ മാം​സ​ത്തി​ലെ അ​ണു​ബാ​ധ കാ​ര​ണം മ​നു​ഷ്യ​ജീ​വ​ന് ഹാ​നി​ക​ര​മാ​കു​ന്ന രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​വു​ണ്ടാ​യി​ട്ടും വി​ൽ​പ​ന​ക്കാ​യി അ​റ​വു​ശാ​ല​യി​ൽ എ​ത്തി​ച്ച​തി​നാ​ണ് കേ​സ്. എ​ന്നാ​ൽ, ഇ​തി​ൽ ഇ​ട​നി​ല​ക്കാ​രാ​യ​വ​രെ​യും അ​റ​വു​കാ​ര​നെ​യും പ്ര​തി​യാ​ക്കാ​ത്ത​ത് വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ​ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റി​ലേ​ക്ക് ച​ത്ത പ​ശു​വി​നെ ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്താ​നാ​യി എ​ത്തി​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ൽ ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം തീ​ൻ​മേ​ശ​ക​ളി​ൽ ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളാ​യി മാ​റു​മാ​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത പ​ശു​ക്ക​ളെ സ്ഥി​ര​മാ​യി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന വാ​ഹ​ന​മാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ത്ത​രം പ​ശു​ക്ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ഇ​ട​നി​ല സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തു​ച്ഛ​മാ​യ തു​ക വീ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യാ​ണ് അ​റ​വി​നാ​യി ഇ​വ​യെ എ​ത്തി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യി​ൽ ഇ​റ​ച്ചി കി​ട്ടു​ന്ന​തി​നാ​ൽ ത​ട്ടു​ക​ട​ക്കാ​രും ചി​ല ഹോ​ട്ട​ലു​കാ​രും പ​തി​വു​കാ​രാ​യ​താ​ണ്​ ഇ​ത്ത​രം മൃ​ഗ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ വി​ഷ​യം ബു​ധ​നാ​ഴ്ച കൂ​ടു​ന്ന കൗ​ൺ​സി​ൽ യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​തി​നാ​യി അ​ജ​ണ്ട വെ​ച്ച് നോ​ട്ടീ​സ് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ മ​ലി​നീ​ക​ര​ണ ബോ​ർ​ഡി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് അ​റ​വു​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന​തും ച​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ടും. ഇ​വി​ടു​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ പോ​രാ​യ്മ​ക​ളും ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ര​ക്ത​വും അ​വ​ശി​ഷ്ട​ങ്ങ​ളും ക​രി​പ്പു​ഴ ക​നാ​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ​യും കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dead Cattle Meat Sale Sparks Case
Next Story