ഫേസ് ക്രീം മാറ്റിവെച്ചതിൽ അരിശംപൂണ്ട് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു
text_fieldsകൊച്ചി: ഫേസ് ക്രീം മാറ്റിവെച്ചതിന് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് മകൾ തല്ലിയൊടിച്ചു. അമ്മ സരയുവിനെ മർദിച്ച സംഭവത്തിൽ എറണാകുളം പനങ്ങാട് സ്വദേശി നിവിയ (30) അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഫേസ് ക്രീം കാണാതായതിനെ തുർന്നുള്ള ദേഷ്യത്തിൽ നിവിയ അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു.
കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാരകൊണ്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും അമ്മയെ മുമ്പും മർദിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇവർ നേരത്തെ ഒരു കൊലപാതക കേസിലും, ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ലഹരിക്കേസിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമാണ് നിവിയക്ക് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവർ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്. സംഭവത്തിന് ശേഷം അമ്മയുടെ പരാതിയിൽ കേസെടുത്തതോടെ നിവിയ ഒളിവിൽ പോയി. പിന്നീട് വയനാട് മാനന്തവാടിയിൽ നിന്നാണ് പനങ്ങാട് പൊലീസ് നിവിയയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്ന സമയത്ത് 10 വയസുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

