Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു; അക്രമികൾ ഒളിവിൽ

text_fields
bookmark_border
ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു; അക്രമികൾ ഒളിവിൽ
cancel

ലഖ്നോ: 40 വയസുള്ള ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. യു.പിയിലെ ബന്ദയിലാണ് കൊടും ക്രൂരത നടന്നത്. പൊടിമില്ല് വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്കുമാർ ശുക്ല എന്ന വ്യക്തിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.

കുറെ നേരമായിട്ടും അമ്മയെ കാണാതായതോടെ 20 വയസുള്ള മകൾ അമ്മയെ തേടിയെത്തിയപ്പോൾ വീട്ടിലെ മുറിയിൽ നിന്ന് അമ്മയുടെ അലറിക്കരച്ചിൽ കേട്ടു. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മുറി തുറന്നപ്പോൾ മൂന്നു ഭാഗങ്ങളായി മുറിച്ച നിലയിൽ അമ്മയുടെ മൃതദേഹം കിടക്കുന്നത് പെൺകുട്ടിക ണ്ടു. തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രാജ്കുമാർ ശുക്ല, ഇയാളുടെ സഹോദരൻമാരായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരും ഒളിവിലാണ്.

സംഭവത്തിൽ യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. ''ഹൃദയം നടുക്കുന്ന സംഭവമാണ് നടന്നിരികകുന്നത്. യു.പിയിലെ സ്ത്രീകൾ ഭയചകിതരും രോഷാകുലരുമാണ്.''-എന്നാണ് അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അക്രമിസംഘം വാരാണസി ഐ.ഐ.ടിയിലെ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയുടെ വസ്ത്രമുരിഞ്ഞ് വിഡിയോ എടുക്കാൻ ശ്രമിച്ചത് നിയമ സംവിധാനത്തിന്റെ മുഖത്തേറ്റ അടിയാണെന്നും ബി.ജെ.പിയുടെ കള്ളങ്ങളാണ് മറനീക്കി പുറത്തുവരുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. യു.പിയിലെ സ്ത്രീകൾക്ക് ബി.ജെ.പി സർക്കാരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഈ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dalit Woman Raped, Body Chopped In Pieces In UP, Accused Men Missing
Next Story