Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദലിത് യുവതിയെ...

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയെന്ന്; യു.പിയിൽ പൊലീസുകാരൻ അറസ്റ്റിൽ

text_fields
bookmark_border
ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയെന്ന്; യു.പിയിൽ പൊലീസുകാരൻ അറസ്റ്റിൽ
cancel

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. രാഘവേ​ന്ദ്ര സിങ് (27) എന്നയാളാണ് പിടിയിലായത്. ബെലാൻഗഞ്ചിലുള്ള ഇയാളുടെ വാടക മുറിയിൽ ഡിസംബർ 29നാണ് 25കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിയതിനെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാഘവേ​ന്ദ്ര സിങ്ങും മരിച്ച യുവതിയും ​ഝാൻസിയിൽ നഴ്സിങ് പരി​ശീലനത്തിനിടെ അടുപ്പത്തിലായതാണെന്നും സിങ്ങിന്റെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നപ്പോൾ നിരസിക്കുകയായിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. ഇതിന് ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടർന്നെന്നും സഹോദരൻ വെളിപ്പെടുത്തി.

ഗുരുഗ്രാമിലെ കിഡ്നി സെന്ററിൽ ജോലി ചെയ്യുന്ന യുവതി സംഭവം നടക്കുന്നതിന്റെ തലേന്നാണ് രാഘവേ​ന്ദ്ര സിങ്ങിന്റെ വാടക വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം സ്റ്റേഷനിൽ പോയ സിങ് നേരത്തെ മടങ്ങിയിരുന്നു. ശേഷം സഹപ്രവർത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeman arrestedUttar PradeshDalit woman raped
News Summary - Dalit woman raped and hanged; Policeman arrested in U.P
Next Story