അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് യുവാവ് കൊല്ലപ്പെട്ടു; ഏഴുപേർ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച 24കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബൊൻഥാർ ഹാവേലി ഗ്രാമത്തിലാണ് സംഭവം. അക്ഷയ് ഭലേറാവു ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് അക്ഷയ് ഭലേറാവു നടന്നുപോകുമ്പോൾ ഉയർന്ന ജാതിയിൽ പെട്ട ആളുകൾ വാളുമായെത്തി ആക്രമിക്കുകയായിരുന്നു.
അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടേണ്ടവരാണെന്ന് അക്രമികളിലൊരാൾ ആക്രോശിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് അക്ഷയും ആക്രമികളും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനു പിന്നാലെ ആക്രമികൾ യുവാവിനെ മർദ്ദിച്ചവശനാക്കി വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സഹോദരൻ ആകാശിനും പരിക്കേറ്റു. അക്ഷയ്നെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

