Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ ക്ഷീരസംഘം...

പോക്സോ കേസിൽ ക്ഷീരസംഘം ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
abijith
cancel
camera_alt

അഭിജിത്ത്

അഞ്ചൽ: വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷത്തോളം 17 വയസ്സുകാരിയെ പീഡിപ്പിച്ചുവന്ന ക്ഷീരസംഘം ജീവനക്കാരനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വടമൺ ഉഷമന്ദിരത്തിൽ അഭിജിത്ത് (27) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതുകണ്ട പെൺകുട്ടിയുടെ മാതാവ് ഓടിയെത്തി ദേഹത്ത് തീ പടരുന്നതിനുമുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനെത്തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, ബന്ധുക്കളും മറ്റും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് പിന്മാറുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ അനുനയിപ്പിച്ച് അഞ്ചൽ, പുനലൂർ എന്നിവിടങ്ങളിലുള്ള വിവിധ ലോഡ്ജുകളിലും പെൺകുട്ടിയുടെ ആൾത്താമസമില്ലാത്ത ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Dairy worker arrested in Pocso case
Next Story