സൈബർ തട്ടിപ്പ്: കടം വീട്ടാൻ കുറിപ്പെഴുതി കോളജ് വിദ്യാർഥിനി ജീവനൊടുക്കി
text_fieldsബംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട വിദ്യാർഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ സർവകലാശാലയിലെ ബി.എസ്‍സി വിദ്യാർഥിനി കെ.ജി.എഫ് സ്വദേശി പവനയാണ് (20) മരിച്ചത്. ബസ് കണ്ടക്ടറുടെ മകളാണ്.
സൈബർ തട്ടിപ്പില്‍ പണം നഷ്ടമായ പവന ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ഏത് സംഘമാണ് തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങളും കണ്ടെത്താൻ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം രാത്രി പവനയുടെ ഒപ്പം ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി മുറിയിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തന്റെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും അത് മാതാപിതാക്കള്‍ തിരിച്ചുനല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

