Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രിപ്റ്റോ ഓൺലൈൻ...

ക്രിപ്റ്റോ ഓൺലൈൻ തട്ടിപ്പ്;യുവാവിന്‍റെ 19.65 ലക്ഷം കവർന്നു

text_fields
bookmark_border
ക്രിപ്റ്റോ ഓൺലൈൻ തട്ടിപ്പ്;യുവാവിന്‍റെ 19.65 ലക്ഷം കവർന്നു
cancel

ആലപ്പുഴ: മാട്രിമോണി ആപ്പിലൂടെ പരിചയപ്പെട്ട യുവതി ക്രിപ്റ്റോ കറൻസി വഴി വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 19.65 ലക്ഷം കവർന്നു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ 29കാരനാണ് തട്ടിപ്പിനിരയാത്. 2025 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവങ്ങൾക്ക് തുടക്കം.

മാട്രിമോണി ആപ്പിൽ പരിചയപ്പെട്ട യുവതിയാണ് ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. ക്രിപ്റ്റോ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന വ്യാജേനയാണ് വാട്സാപ്പിൽ പരിചയപ്പെട്ടത്. ഡിസംബർ 22 വരെയാണ് തട്ടിപ്പ് നടന്നത്. 14 തവണകളിലായി 19.65 ലക്ഷം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവാവ് അയച്ചു നൽകിയത്.

നിക്ഷേപിച്ച പണവും വരുമാനവും ലഭിക്കാതെ വന്നതോടെയാണ് യുവാവ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. അതേസമയം, ഇതേ മാട്രിമോണി ആപ്പിലൂടെ തന്നെ പരിചയപ്പെട്ട യുവതി സൈനികന്റെ 22.67 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നേരത്തെ ജില്ലയിലെ മറ്റൊരു സ്റ്റേഷനിൽ കേസ് എടുത്തിരുന്നു. സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച സൈബർ പൊലീസ് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOnline Fraudcrypto
News Summary - Crypto online fraud
Next Story