Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുണ്ട നിയമപ്രകാരം നാട് കടത്തി
text_fieldsbookmark_border
നിലമ്പൂർ: മയക്കുമരുന്ന്, മോഷണം, കഞ്ചാവ് വിൽപന എന്നീ കേസുകളിൽ ഉൾപ്പെട്ടയാളെ ഒരു വർഷത്തേക്ക് നാട് കടത്തി. മമ്പാട് പുളിക്കലൊടി പള്ളിക്കണ്ടി മുഹമ്മ് എന്ന ചെമ്പൻ നാണി (60) യെയാണ് കാപ്പ ആക്ട് പ്രകാരം മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
ഇയാളുടെ വീട്ടിലെത്തി നിലമ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ വി. വിജയരാജൻ ഉത്തരവ് നടപ്പാക്കി. വ‍്യാഴാഴ്ച മുതൽ ഒരു വർഷത്തേക്കാണ് ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ആഭ്യന്തര വകുപ്പിൽ നിന്നുമുള്ള ഉത്തരവിറങ്ങിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

