Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിക്കടത്ത് സംഘത്തിലെ...

ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ

text_fields
bookmark_border
ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ
cancel

മലപ്പുറം: 'ഓപറേഷൻ തൂഫാൻ'ന്റെ ഭാഗമായി കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പിലെ വീട്ടിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ കൊണ്ടോട്ടി പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. പെരിന്തൽമണ്ണ ചെമ്മലശ്ശേരി മല്ലിറ്റിയിൽ വീട്ടിൽ ഹൈദരാലിയാണ് (23) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് ചെമ്മലശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്.

കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 16 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. കേസിലെ പ്രധാനിയാണ് ഹൈദരാലിയെന്ന് പൊലീസ് പറഞ്ഞു. 77 ഗ്രാം എം.ഡി.എം.എയുമായി പുലാമന്തോൾ സ്വദേശിയെ പിടികൂടിയ കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിനെ ശനിയാഴ്ച കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജില്ലയിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഹൈദരാലിയിൽനിന്ന് ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പെക്ടർ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugleaderGangTraffickingarrested
News Summary - Drug trafficking gang leader arrested
Next Story