Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കിലെത്തിയവർ...

ബൈക്കിലെത്തിയവർ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തി; ഒരാളെ ഒാടിച്ചിട്ട്​ പിടികൂടി

text_fields
bookmark_border
ബൈക്കിലെത്തിയവർ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തി; ഒരാളെ ഒാടിച്ചിട്ട്​ പിടികൂടി
cancel

തിരുവല്ല : തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

ജീവനക്കാരനായ അഖിൽ ലാൽ ( 31 ) നാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഇടിഞ്ഞില്ലം മണലാടി ഫ്യൂവൽസിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി.

കൂട്ടു പ്രതി ബൈക്കിൽ രക്ഷപെട്ടു. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:crime 
News Summary - criminals stabbed a petrol pump employee
Next Story