ജാമ്യമെടുത്ത് മുങ്ങിനടന്ന പ്രതികള്‍ പിടിയില്‍
text_fieldsജൂഡ്സൺ, ദിനകുമാർ
ചേര്‍ത്തല: വിവിധകേസുകളില്‍ പിടിയിലായശേഷം ജാമ്യമെടുത്ത് മുങ്ങിനടന്ന പ്രതികള്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍.1997ല്‍ ചാരായം വിറ്റകേസില്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിരുന്ന കടക്കരപ്പള്ളി സ്വദേശി ദിനകുമാറിനെ(56) ആലുവയില്‍നിന്നും 2005ല്‍ വയലാര്‍ ലെവല്‍ക്രോസില്‍ ഗേറ്റ്കീപ്പറെ ആക്രമിച്ച കേസില്‍ പ്രതിയായ പട്ടണക്കാട് സ്വദേശി ജൂഡ്സണെ(57)പാലായില്‍ നിന്നുമാണ് പിടികൂടിയത്.
ഇരുവരും കോടതിയില്‍നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷം വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പട്ടണക്കാട് പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടര്‍ ജി.പ്രൈജു, എസ്.ഐ. നിതിന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. മുരളി, സി.പി.ഒ മാരായ വിശാന്തിമോന്‍, ശ്രീകുമാര്‍, പ്രവീണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

