പിടിച്ചുപറി കാമറയിൽ കുടുങ്ങി; മൂന്നുപേർ പിടിയിൽ
text_fieldsദുബൈ: താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തൊഴിലാളിയെ ആക്രമിച്ച് 5000 ദിർഹമും പ്രധാന രേഖകളും മോഷ്ടിച്ച സംഭവത്തിൽ ഏഷ്യക്കാരായ മൂന്നുപേർ പിടിയിൽ. സി.സി.ടി.വി കാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞതാണ് പ്രതികൾ പിടിയിലാകാൻ സഹായിച്ചത്.
താമസസ്ഥലത്തിന് സമീപത്തുവെച്ചാണ് തൊഴിലാളി ആക്രമിക്കപ്പെട്ടത്. മൂന്ന് ആക്രമികളിൽ ഒരാൾ മുഖത്ത് തുണിയിടുകയും മറ്റുള്ളവർ ആക്രമിച്ച് പഴ്സ് കൈക്കലാക്കുകയുമായിരുന്നുവെന്ന് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രധാന രേഖകളടങ്ങിയ പഴ്സുമായി കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പൊലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്നാണ് സമീപത്തെ സി.സി.ടി.വി കാമറയിൽ അക്രമികളുടെ വ്യക്തമായ ദൃശ്യങ്ങൾ കണ്ടെത്തിയത്. പിന്നീട് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചു. ദുബൈ ക്രിമിനൽ കോടതി ഇവർക്ക് ആറുമാസത്തെ തടവും മോഷ്ടിച്ച തുക പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം അവരെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

