ഒളിവിൽ കഴിഞ്ഞ പ്രതി 12 വർഷത്തിനുശേഷം പിടിയിൽ
text_fieldsമോഹനൻ
വള്ളികുന്നം: 12 വർഷത്തിനു മുമ്പ് കേസിൽ ഉൾപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഭരണിക്കാവ് തെക്കേമങ്കുഴി പേരൂർ കോട്ടയിൽ വീട്ടിൽ പാട്ടുകുട്ടൻ എന്ന മോഹനൻ (55) നെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇലക്ഷനോടനുബന്ധിച്ച് ജില്ല പൊലീസ് മേധാവി എം. പി. മോഹന ചന്ദ്രശന്റ നിർദ്ദേശാനുസരണം ലോങ് പെൻ്റിങ് വാറന്റുകളിലെ പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 2012 ജനുവരി ഒന്നിന് ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് തെക്കേ മങ്കുഴി സ്വദേശിയായ സുശീലൻ എന്നയാളെ മർദ്ദിച്ചശേഷം ഒളിവിൽ പോവുകയുമായിരുന്നു.
ചെങ്ങന്നൂർ ഡി വൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ആർ.സുരേഷ് കുമാർ, സബ് ഇൻ്സെപ്കടർ ജി. രാജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ. ഫിറോസ് എന്നിവരുടെ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികുടിയത്. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

