യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടുപേർ കീഴടങ്ങി
text_fieldsസയ്യിദ് റഹ്മാന്, രാഹുൽ
പന്നിത്തടം: കോഴിക്കട ഉടമയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച നാലംഗ സംഘത്തിലെ രണ്ടുപേർ കോടതിയിൽ കീഴടങ്ങി. കൈപ്പറമ്പ് സയ്യിദ് വീട്ടില്‍ സയ്യിദ് റഹ്മാന് (33), എയ്യാല്‍ നീണ്ടൂര്‍ വീട്ടില്‍ രാഹുല്‍ (23) എന്നിവരാണ് വടക്കാഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു. പന്നിത്തടം അക്കികാവ് റോഡിൽ താജ് ഫാം ചിക്കൻ ഷോപ് ഉടമയായ മരത്തംകോട് സ്വദേശി എരവത്തേയിൽ ഷെജീറിനാണ് (35) ഈ മാസം 15ന് രാത്രി 10.30ന് വെട്ടേറ്റത്.
കട പൂട്ടി വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് കാറിലെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. വെട്ടേറ്റ് ഷെജീറിന്റെ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം വഴിയരികിൽ കെണ്ടത്തിയതിനെത്തുടർന്ന് ചങ്ങരംകുളം െപാലീസ് െക്രയിനിൽ കമ്പനിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പന്നിത്തടത്ത് നാട്ടുകാർ തടഞ്ഞുനിർത്തി എരുമപ്പെട്ടി െപാലീസിനെ വിളിച്ചുവരുത്തി കസ്റ്റഡിയിൽ ഏൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

