ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ നാലുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായവർ
കാട്ടാക്കട: മാറനല്ലൂര് നീറമണ്കുഴി ജങ്ഷനില് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സ്യഷ്ടിക്കുകയും ഓട്ടോ തടഞ്ഞുനിര്ത്തി വാളുകൊണ്ട് വെട്ടിനശിപ്പിക്കുകയും ചെയ്ത കേസില് നാലുപേരെ മാറനല്ലൂര് പൊലീസ് അറസ്റ്റ് ചെയ്തു.
നരുവാമൂട് ചെമ്മണ്ണുകുഴി വിഷ്ണു ഭവനില് മിഥുന് (27), വിളപ്പില്ശാല ചിറയില് തുണ്ടുവിള വീട്ടില് അനന്തു (25), വിളപ്പില്ശാല വടക്കേ പാലക്കല് വീട്ടില് അരവിന്ദ് (28), അരുവാക്കോട് കൊട്ടിയക്കോണം എം.ആര് കോട്ടേജില് ബ്ലസന് ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഇവര് കാപ്പ കേസില് അടുത്തിടെ പുറത്തിറങ്ങിയവരാണ്. മാറനല്ലൂര് എസ്.എൈ കിരണ്ശ്യാം, സി.പി.ഒമാരായ ശ്രീജിത്, വിപിന് എന്നിവര് ചേര്ന്നാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

