Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീയെ...

സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്

text_fields
bookmark_border
സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്
cancel

കോ​ഴി​ക്കോ​ട്: സ്ത്രീ​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് ​മൃ​ത​ദേ​ഹം കൊ​ക്ക​യി​ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ടാം​പ്ര​തി​ക്കാ​യി ക​സ​ബ പൊ​ലീ​സി​ന്റെ ഊ​ർ​ജി​താ​ന്വേ​ഷ​ണം. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി സൈ​ന​ബ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ താ​നൂ​ർ കു​ന്നും​പു​റം പ​ള്ളി​വീ​ട്ടി​ൽ സ​മ​ദി​ന്റെ കൂ​ട്ടാ​ളി ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​നാ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​​ലെ പ​ല​​ഭാ​ഗ​ത്തും ഇ​യാ​ൾ നേ​ര​ത്തെ സ​ഞ്ച​രി​ച്ച​തി​നാ​ൽ മൂ​ന്നു​സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​റ​സ്റ്റി​ലാ​യ സ​മ​ദ് പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. സൈ​ന​ബ​യി​ൽ​നി​ന്ന് ക​വ​ർ​ന്ന 15 പ​വ​നി​ലേ​റെ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​വും മൂ​ന്നു​ല​ക്ഷ​​ത്തോ​ളം രൂ​പ​യും സു​ലൈ​മാ​ൻ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​മ​ദി​ന്റെ മൊ​ഴി. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പൂ​ർ​ണ​മാ​യും പൊ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. എ​ത്ര പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു, എ​ത്ര തു​ക ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ലെ​ല്ലാം ഇ​നി​യും വ്യ​ക്ത​ത​വ​രാ​നു​ണ്ട്.

സൈ​ന​ബ​യെ കാ​ണാ​നി​ല്ലെ​ന്നു​ള്ള ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​ക്കൊ​പ്പ​മു​ള്ള മൊ​ഴി​യി​ലാ​ണ് 15 പ​വ​നി​ലേ​റെ ആ​ഭ​ര​ണം ധ​രി​ച്ചി​രു​ന്നു​വെ​ന്നും കൈ​വ​ശം മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സൈ​ന​ബ​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം അ​ട​ക്ക​മു​ള്ള​തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ക്കു​ക​യു​ള്ളൂ. വാ​ട​​ക​ക്കെ​ടു​ത്ത കാ​റി​ൽ​വെ​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി​യാ​ണ് സൈ​ന​ബ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സ​മ​ദി​ന്റെ മൊ​ഴി.

കൊ​ല​ക്കും മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു​മെ​ല്ലാം മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഒ​ന്നാം​പ്ര​തി​യു​ടെ മൊ​ഴി​ക​ൾ സ​ത്യ​മാ​ണോ എ​ന്ന് ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ടാം​പ്ര​തി​യെ​യും അ​റ​സ്റ്റു​ചെ​യ്ത് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മാ​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. സ​മ​ദും സു​ലൈ​മാ​നും ചേ​ർ​ന്ന് ന​വം​ബ​ർ ആ​റി​ന് തി​രൂ​രി​ലെ ലോ​ഡ്ജി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സു​ഹൃ​ത്തി​ന്റെ ആ​ൾ​ട്ടോ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ഏ​ഴി​ന് ഉ​ച്ച​യോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് സൈ​ന​ബ​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ആ​ദ്യം താ​നൂ​രി​ലെ​ത്തി​ച്ച ഇ​വ​രെ പി​ന്നീ​ട് അ​രീ​ക്കോ​ട് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ടു​കാ​ണി ചു​ര​ത്തി​ലെ ​കൊ​ക്ക​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ഇ​രു​വ​രും ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - crime news
Next Story