Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി കുറ്റകൃത്യം: രണ്ട് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങി കുറ്റകൃത്യം: രണ്ട് പ്രതികൾ അറസ്റ്റിൽ
cancel

ജാമ്യത്തിലിറങ്ങി കുറ്റകൃത്യം: രണ്ട് പ്രതികൾ അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജാ​മ്യ​ത്തി​ലി​റ​ങ്ങി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. കൂ​വ​പ്പ​ള്ളി ചാ​വ​ടി​യി​ൽ വീ​ട്ടി​ൽ അ​ൽ​ത്താ​ഫ് നൂ​ഹ് (24), കു​റു​വാ​മൂ​ഴി ആ​ലം​പ​ര​പ്പേ​ൽ വീ​ട്ടി​ൽ അ​നു​മോ​ൻ ഭാ​സ്ക​ര​ൻ (26) എ​ന്നി​വ​രെ​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ൽ​ത്താ​ഫ് നൂ​ഹ് മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​വ​ര​വെ​യാ​ണ് മ​ര​ങ്ങാ​ട്ടു​പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​മാ​ന കേ​സി​ൽ പ്ര​തി​യാ​വു​ന്ന​ത്. അ​നു​മോ​ൻ ഭാ​സ്ക​ര​ന് അ​ടി​പി​ടി​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി വ​ര​വെ​യാ​ണ് വീ​ണ്ടും എ​രു​മേ​ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്. ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി അ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഷി​ന്‍റോ പി.​കു​ര്യ​നും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime after getting bail, 2 held again
Next Story