കൃത്രിമ രേഖ നിർമിച്ച് ആൾക്കടത്ത്; ഒരാൾ അറസ്റ്റിൽ
text_fieldsRepresentational Image
ദോഹ: ഫാമിലി വിസ സ്വന്തമാക്കുന്നതിന് വ്യാജ രേഖകൾ നിർമിച്ചു നൽകിയ സംഭവത്തിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ. കുടുംബങ്ങളെ കൊണ്ടുവരാൻ നിയപരമായി യോഗ്യതയില്ലാത്ത താമസക്കാർക്ക് ഔദ്യോഗിക രേഖകൾ കൃത്രിമമായി നിർമിച്ചു നൽകിയ കേസിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് ഐ.ഡി കാർഡുകൾ, പ്രമാണങ്ങൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, സർട്ടിഫിക്കറ്റ്, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സി.ഐ.ഡിയാണ് പിടികൂടിയത്. ഇയാളുമായി ബന്ധപ്പെടുകയും പണം നൽകുകയും ചെയ്ത 51 പേരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തു. തുടർ നടപടികൾക്കായി പിടികൂടിയ വസ്തുക്കൾ സഹിതം എല്ലാവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

