Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ണാ​ഘോ​ഷ​ത്തി​നി​ടെ...

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ് സം​ഘ​ർ​ഷം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ് സം​ഘ​ർ​ഷം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

അ​ക​ലാ​ട് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക​റ്റ ത​ത്ത​മ്മ

പ​റ​മ്പി​ൽ ഗി​രീ​ഷ് (38) കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ

പു​ന്ന​യൂ​ർ: അ​ക​ലാ​ട് ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ത​ത്ത​മ്മ പ​റ​മ്പി​ൽ ഗി​രീ​ഷ്​ (38), പ​ട​ന്ന​യി​ൽ സ​നീ​ഷ് (35), ചെ​റു​വ​ത്താ​ട്ടി​ൽ അ​ജി (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ത​ണ്ട​യു​ടെ എ​ല്ലൊ​ടി​ഞ്ഞ ഗി​രീ​ഷി​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ ശേ​ഷം ശ​സ്ത്ര​ക്രി​യ​ക്കാ​യി റോ​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​നീ​ഷ്, അ​ജി എ​ന്നി​വ​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക്​ ശേ​ഷം ഡി​സ്​​ചാ​ർ​ജ്​ ചെ​യ്തു. അ​ക​ലാ​ട് മു​ഹി​യു​ദ്ദീ​ൻ പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റ് അ​നി​ൽ ന​ഗ​റി​ൽ യൂ​ത്ത് ബ്രി​ഗേ​ഡ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ആ​ർ. റെ​നി​ൽ, ക​ൺ​വീ​ന​ർ ടി.​എ​സ്. സ​നീ​ഷ് എ​ന്നി​വ​ർ വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സി​ലും ഗു​രു​വാ​യൂ​ർ എ.​സി.​പി​ക്കും പ​രാ​തി ന​ൽ​കി.

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മാ​യെ​ത്തി​യ ആ​ർ.​എ​സ്.​എ​സ് സം​ഘം ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത വ​ള​ന്റി​യ​ർ​മാ​രെ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് പൈ​പ്പും മ​റ്റാ​യു​ധ​ങ്ങ​ളു​മെ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ക​ലാ​ട് മൂ​ന്ന​യി​നി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ട് അം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഓ​ണാ​ഘോ​ഷം ക​ണ്ട് ബൈ​ക്കി​ൽ തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്ന ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​നീ​ഷ്, അ​ജി എ​ന്നി​വ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് ച​വി​ട്ടി വീ​ഴ്ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി.​ജെ.​പി പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത്​ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല പ്ര​സി​ഡ​ന്റ് ബി​നേ​ഷ് ത​റ​യി​ൽ ആ​രോ​പി​ച്ചു. ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രു​ടെ പ​രാ​തി​യി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രെ വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamCPM-RSS clash
News Summary - CPM-RSS Clash during Onam; Three people were injured
Next Story