Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്ട് പോക്സോ കേസിൽ സി.പി.എം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്ട് പോക്സോ കേസിൽ സി.പി.എം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ
cancel

കാസർകോട്: കാസർകോട് അമ്പലത്തറയിൽ സി.പി.എം പ്രാദേശിക നേതാവും സുഹൃത്തും പോക്സോ കേസിൽ അറസ്റ്റിലായി. സി.പി.എം മുൻ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി. തമ്പാൻ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 16കാരി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർക്കൊപ്പം സജിയും ആശുപത്രിയിൽ എത്തിയിരുന്നു. അന്ന് ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം മാതാപിതാക്കൾ അറിഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നു കണ്ട ആശുപത്രി അധികൃതർ പൊലീസിനെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുപേർ അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM local leader and friend arrested in POCSO case
Next Story