Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസി.പി.എം ലോക്കൽ...

സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടി; രണ്ടുപേർ പിടിയിൽ
cancel
camera_alt

ഷ​ണ്മു​ഖ​ദാ​സ്, സു​രേ​ഷ്

മാ​രാ​രി​ക്കു​ളം: ക​ല​വൂ​ർ പ്രീ​തി​കു​ള​ങ്ങ​ര​യി​ൽ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ള​വ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം മാ​രാ​രി​ക്കു​ളം തെ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അ​ഞ്ചാം വാ​ർ​ഡ് ത​റ​യി​ൽ ടി.​സി. സ​ന്തോ​ഷി​നാ​ണ്​​ (47) വെ​ട്ടേ​റ്റ​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

പ്രീ​തി​കു​ള​ങ്ങ​ര സെ​റ്റി​ൽ​മെ​ന്റ് കോ​ള​നി​യി​ൽ ഷ​ണ്മു​ഖ​ദാ​സ് (ഷൈ​ജു - 30), പൂ​ന്തോ​പ്പ് വാ​ർ​ഡ് വെ​ളി​യി​ൽ വീ​ട്ടി​ൽ​നി​ന്നും മാ​രാ​രി​ക്കു​ളം തെ​ക്കു മാ​ട​ത്തി​ങ്ക​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സു​രേ​ഷ് (കു​രു​വി - 36) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു​പേ​ർ പ്രീ​തി​കു​ള​ങ്ങ​ര കി​ഴ​ക്ക് സ​ന്തോ​ഷി​ന്റെ എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്ക്‌ ഷോ​പ്പി​ൽ ക​യ​റി​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ഇ​രു കൈ​പ്പ​ത്തി​ക​ൾ​ക്കും ത​ല​യ്ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു കൈ​യു​ടെ ര​ണ്ട് വി​ര​ലു​ക​ൾ അ​റ്റു. കൈ ​ഞ​ര​മ്പു​ക​ളും മു​റി​ഞ്ഞു. ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ന്ന സ​ന്തോ​ഷി​നെ പ​രി​സ​ര​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ആ​ദ്യം ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

പി​ന്നീ​ട്​ വി​ദ​ഗ്​​ധ ചി​ക​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം സ​ന്തോ​ഷി​നെ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി. ര​ണ്ടു​ദി​വ​സം മു​മ്പ് പ്രീ​തി​കു​ള​ങ്ങ​ര​യി​ൽ ഒ​രു വീ​ട്ടി​ലെ ബൈ​ക്ക് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ചി​രു​ന്നു.ഇ​തേ​ക്കു​റി​ച്ചു അ​റി​യാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​ര​ജീ​ഷി​നോ​ടൊ​പ്പം സ​ന്തോ​ഷ്‌ ബു​ധ​നാ​ഴ്ച രാ​വി​ലെ ഈ ​വീ​ട്ടി​ൽ പോ​യി​രു​ന്നു. ഇ​താ​ണ് അ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedCPM local committee member
News Summary - CPM local committee member stabbed; Two arrested
Next Story