Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാലടിയിൽ സി.പി.ഐ...

കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു

text_fields
bookmark_border
cpi workers
cancel

എറണാകുളം: കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ (46), ക്രിസ്റ്റീൻ ബേബി (26) എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

സി.പി.എം പ്രവർത്തകർ സി.പി.ഐയിലേക്ക് വന്നതിനെ തുടർന്ന് തർക്കം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീടും പരിസരത്തെ വാഹനങ്ങളും ആക്രമികൾ തകർത്തു.

ഡി.വൈ.എഫ്.ഐ നേതാവിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സി.പി.ഐ ആരോപിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർ ക്രിമിനൽ കേസിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

Show Full Article
TAGS:attack CPI 
News Summary - CPI activists attacked in Kalady
Next Story