കരുവാറ്റ കൊലപാതകം: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്
text_fieldsശിവൻകുട്ടി ചെട്ടിയാർ
ആലപ്പുഴ: കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ജുവനൈൽ ജസ്റ്റിസ് കോടതി ഉത്തരവിട്ടു. കേസിലെ അന്വേഷണ നടപടികൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ 13 വയസ്സുകാരിയുൾപ്പെടെയുള്ള കുട്ടികൾക്ക് കേസിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടച്ചിട്ട വീട്ടിൽ അർധരാത്രിയോടെ നടന്ന കൊലപാതകമായതുകൊണ്ടും സംഭവത്തിൽ മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാത്തതുകൊണ്ടും പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനും കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, കുട്ടികളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന കർശന നിർദേശം കോടതി പൊലീസിന് നൽകിയിട്ടുണ്ട്. സാധാരണ പ്രതികളെപ്പോലെ കുട്ടികളെ പൊലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കാൻ കഴിയില്ല. എന്നാൽ, കേസിൽ മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാത്തതുകൊണ്ട് തന്നെ തെളിവെടുപ്പിന് കുട്ടികളെ വിട്ടുകിട്ടിയില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടും എന്നതിനാലാണ് പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

