കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു: പ്രതിക്ക് 10 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും
text_fieldsജയ്പുർ: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 10 കഠിനതടവും 1.05 ലക്ഷം രൂപ പിഴയും ചുമത്തി കോടതി. പോക്സോ കോടതി ജഡ്ജ് മദൻഗോപാൽ ആര്യയുടേതാണ് ഉത്തരവ്. പോക്സോ നിയമപ്രകാരമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം കൂടുതൽ വർഷം ജയിലിൽ തുടരേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ഭദ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും അതിനിടെ എഴുന്നേറ്റപ്പോഴാണ് കുട്ടിയെ പ്രതിയായ പവൻ കുമാർ തട്ടിക്കൊണ്ടുപോയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.
വർഷാവസാന അവധിയെ തുടർന്ന് അടച്ചിട്ട സ്കൂളിലെത്തിച്ച ശേഷം മകളെ എട്ട് ദിവസത്തോളം അവിടെ ബന്ധിയാക്കുകയായിരുന്നു. പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പിതാവ് പരാതിയിൽ പറഞ്ഞു.
പ്രതിയിൽനിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

