പോക്സോ കേസിൽ അധ്യപകനെ കോടതി വെറുതെ വിട്ടു
text_fieldsപ്രതീകാത്മക ചിത്രം
ബാലുശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ബസിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ബാലുശ്ശേരി കിനാലൂർ സ്വദേശിയും ഹൈസ്കൂൾ അധ്യാപകനുമായ ഷാനവാസിനെയാണ് കൊയിലാണ്ടി പ്രത്യേക പോക്സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2023 നവംമ്പറിലാണ് കേസിനാസ്പദമായ സംഭവം. ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്രതി ലൈംഗികാതിക്രമം കാണിച്ചെന്ന് ആരോപിച്ച് പെൺകുട്ടി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പെൺകുട്ടിയുടെ പരാതി പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷൻ ഭാഗം എട്ട് സാക്ഷികളെ വിസ്തരിക്കുകയും തെളിവായി 16 രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

